Quantcast

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസം കൂടി തുടരും

വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും UV ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്

MediaOne Logo

Web Desk

  • Published:

    19 March 2025 3:46 PM IST

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസം കൂടി തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളിലും തെക്കൻ ജില്ലകളിലും വേനൽ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വേനൽ മഴ അടുത്ത അഞ്ച് ദിവസം കൂടി തുടരും.

അതേസമയം വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും UV ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്. പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണമെന്ന് പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.

TAGS :

Next Story