Quantcast

'കരുണാകരന്റെയും ആന്റണിയുടെയും മക്കളും പോയില്ലേ?': കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ

ബിജെപിയിൽ ചേരുന്ന കാര്യം സജീവമായി പരിഗണിക്കുന്നതായി ഷാജി

MediaOne Logo
കരുണാകരന്റെയും ആന്റണിയുടെയും മക്കളും പോയില്ലേ?: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ
X

കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ ബിജെപി വേദിയിൽ. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത മമ്പറത്ത് നടന്ന അദാലത്തിലാണ് സണ്ണി ജോസഫിൻ്റെ സഹോദരനായ ഷാജി. വി.ജെ പങ്കെടുത്തത്.

ഉളിക്കൽ മണിക്കടവിൽ ഷാജിയുടെ പേരിൽ അനുവദിച്ച ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ ഗ്യാസ് ഏജൻസി റദ്ദായതുമായി ബന്ധപ്പെട്ടാണ് ഷാജി രാജീവ് ചന്ദ്രശേഖരന് പരാതി നൽകിയത്. ബിജെപിയിൽ ചേരുന്ന കാര്യം സജീവമായി പരിഗണിക്കുന്നതായി ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി ജോസഫിന്റെ അനിയൻ എന്നതല്ലല്ലോ പ്രശ്നം, കരുണാകരന്റെയും ആന്റണിയുടെയും മക്കളും പോയില്ലേയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

TAGS :

Next Story