കേരളത്തിലെ എസ്ഐആർ നടപടികൾ തടയണമെന്ന ഹരജിയിൽ സുപ്രിംകോടതി വെള്ളിയാഴ്ച വാദം കേൾക്കും
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപ്പിലാക്കൽ ബുദ്ധിമുട്ടാണെന്ന് ഹാരിസ് ബീരാൻ കോടതിയിൽ പറഞ്ഞു

ന്യൂഡൽഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി തടയണമെന്ന ഹരജികളില്‍ സുപ്രിംകോടതി വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപ്പിലാക്കല്‍ ബുദ്ധിമുട്ടാണെന്ന് ഹാരിസ് ബീരാന്‍ കോടതിയില്‍ പറഞ്ഞു. എസ്‌ഐആര്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
'തദ്ദേശതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ എസ്‌ഐആര്‍ മാറ്റിവെച്ചു. ഈ ആനുകൂല്യം കേരളത്തിനും ലഭ്യമാക്കണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ അമിതമായ ജോലിചെയ്യേണ്ടിവരുന്നതിനാല്‍ ബിഎല്‍ഒ ആത്മഹത്യചെയ്ത സംഭവങ്ങളും ഹരജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.' ഹാരിസ് ബീരാൻ പറഞ്ഞു.
എസ്‌ഐആറിനും തെരെഞ്ഞെടുപ്പിനും നിയോഗിക്കേണ്ടത് സര്‍ക്കാര്‍ഉദ്യോഗഥരെ ആയതിനാല്‍ ഇതിലെ അപ്രായോഗികത ചൂണ്ടികാട്ടിയാണ് സംസ്ഥാനം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ, ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് നിലവില്‍ ബിഹാറിലെ ഹരജികള്‍. ഈ ബെഞ്ചിലേക്ക് തന്നെ കേരളത്തിലെ ഹരജികള്‍ വിടുമോയെന്ന് നാളെ അറിയാം.
Adjust Story Font
16

