Quantcast

സുരേഷ് ഗോപി പണി തുടങ്ങി; സംസ്ഥാനം മുഴുവൻ നാടൻ തെങ്ങിൻ തൈകൾ നടും

മഹാന്മാരുടെ പേരിലാണ് തൈകൾ നടുന്നത്

MediaOne Logo

abs

  • Published:

    19 Sept 2021 12:21 PM IST

സുരേഷ് ഗോപി പണി തുടങ്ങി; സംസ്ഥാനം മുഴുവൻ നാടൻ തെങ്ങിൻ തൈകൾ നടും
X

തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ നാടൻ തെങ്ങിൻ തൈകൾ നട്ടുവളർത്താനുള്ള സുരേഷ് ഗോപി എംപിയുടെ യഞ്ജത്തിന് തുടക്കം. രണ്ടു കോടിയിലേറെ തെങ്ങിൻ തൈകളാണ് നടുന്നതെന്ന് കേന്ദ്ര നാളികേര വികസന ബോർഡ് അംഗം കൂടിയായ സുരേഷ് ഗോപി കോഴിക്കോട്ട് പറഞ്ഞു. സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തിന് തണ്ടെല്ലുറപ്പുള്ള നല്ല നെടുംതെങ്ങ്, ഒരു കൊടുങ്കാറ്റിനും വീഴ്ത്താൻ കഴിയാത്ത ഒരു സമ്പദ് ഘടന കേരളത്തിന് സമ്മാനിക്കുന്നതായിരിക്കും ഇതിന്റെ ഫലപ്രാപ്തി. മഹാന്മാരുടെ പേരിലാണ് തൈകൾ നടുന്നത്. ആദ്യത്തെ കേരവൃക്ഷം നട്ടത് വികെഎന്നിന്റെ വീട്ടിലാണ്. അദ്ദേഹത്തിന്റെ നാമത്തിൽ'- അദ്ദേഹം പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ പാലക്കാട് നഗരസഭയിലെ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കുമായി 71 തെങ്ങിൻ തൈകൾ സുരേഷ് ഗോപി വിതരണം ചെയ്തിരുന്നു.

ഈയിടെയാണ് അദ്ദേഹം നാളികേര ബോർഡിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 'കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ കോക്കണറ്റ് ഡവലപ്‌മെൻറ് ബോർഡിലേക്ക് ഐകകണ്‌ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.'- എന്നാണ് ഇതേക്കുറിച്ച് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

TAGS :

Next Story