Quantcast

മാധ്യപ്രവർത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശംപെരുമാറ്റം ക്ഷമ കൊണ്ട് തീരില്ലെന്ന് മുഖ്യമന്ത്രി

തെറ്റായത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-30 18:29:04.0

Published:

30 Oct 2023 2:30 PM GMT

മാധ്യപ്രവർത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശംപെരുമാറ്റം ക്ഷമ കൊണ്ട് തീരില്ലെന്ന് മുഖ്യമന്ത്രി
X

കൊച്ചി: മീഡിയവൺ സ്‌പെഷൽ കറസ്‌പോണ്ടന്റ് ഷിദ ജഗതിനോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് ക്ഷമ കൊണ്ട് തീരില്ലെന്ന് മുഖ്യമന്ത്രി. തെറ്റായത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്. മാധ്യമ പ്രവർത്തകയ്ക്ക് വലിയ മനോവിഷമം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഷിദയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിദ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ കേസ് 354 എ വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തു. ലൈംഗിക ഉദ്ദേശത്തോടു കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

TAGS :

Next Story