Quantcast

സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ അതിജീവിത സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും

ഇന്ന് ഹരജി ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചിൽ പരിഗണക്കെത്തും

MediaOne Logo

Web Desk

  • Updated:

    2022-05-25 01:36:38.0

Published:

25 May 2022 1:29 AM GMT

സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ അതിജീവിത സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും
X

കൊച്ചി: സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്‍റെ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തെങ്കിലും നടിയുടെ ആവശ്യപ്രകാരം ജഡ്ജി പിൻമാറിയിരുന്നു. ഇന്ന് ഹരജി ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചിൽ പരിഗണക്കെത്തും.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നല്‍കിയത്. തന്നെ ആക്രമിച്ചു പകര്‍ത്തിയ ദ്യശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്‍റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം നടി പ്രകടിപ്പിച്ചിരുന്നു.

കേസന്വേഷിക്കുന്ന പൊലീസ് സംഘം ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹരജി ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്‍റെ ബഞ്ചില്‍ പരിഗണനയ്ക്കെത്തരുതെന്ന് ആവശ്യപ്പെട്ട് നടി രജ്സറ്റാര്‍ക്ക് അപേക്ഷ നല്‍കി. തുടർന്ന് ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് കേസില്‍ നിന്നും പിന്മാറി.

ഇന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബഞ്ചിൽ ഹരജി പരിഗണനക്കെത്തും. ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നൽകിയിരിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് മെയ് 30നകം നൽകാൻ അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നടി ഹരജി നൽകിയിരിക്കുന്നത്.



TAGS :

Next Story