കാർ തടഞ്ഞ് കഴുത്തിൽ കത്തിവെച്ച് സ്വർണമാല തട്ടിയെടുത്തു; പ്രതി പിടിയിൽ
മഞ്ചേശ്വരം സ്വദേശി തൽവാർ ലത്തീഫ് ആണ് പിടിയിലായത്

Photo| MediaOne
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കാർ തടഞ്ഞ് കഴുത്തിൽ കത്തിവെച്ച് സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതിയെ പൊലീസ് പിടികൂടി. മഞ്ചേശ്വരം സ്വദേശി തൽവാർ ലത്തീഫ് ആണ് പിടിയിലായത്. വോർക്കാടി അരിബയൽ സ്വദേശി സ്വാനിത് എൻ. സീതാരാം ഷെട്ടിയെ ആക്രമിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മോർത്തണയിലായിരുന്നു ആക്രമണം. കടയിൽനിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന സ്വാനിതിന്നെ രണ്ടംഗ സംഘം തടഞ്ഞു നിർത്തി കത്തിയെടുത്ത് കഴുത്തിന് നേരെ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം, മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല കവരുകയായിരുന്നു.
Next Story
Adjust Story Font
16

