Quantcast

കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

വാമനപുരം സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

MediaOne Logo

Web Desk

  • Updated:

    2025-02-04 05:50:48.0

Published:

4 Feb 2025 8:10 AM IST

കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ
X

കൊല്ലം: കൊല്ലത്ത് ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിൽ. 59കാരനായ വാമനപുരം സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിലമേൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് കേസ്.

2024 ഡിസംബർ 24നായിരുന്നു പ്രസാദ് മോഷണം നടത്തിയത്. പുലർച്ചെ ക്ഷേത്രത്തിൽ പ്രവേശിച്ച പ്രതി കാണിക്ക വഞ്ചികൾ കുത്തി തുറന്ന് പണം കവർന്നെടുക്കുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് 40,000 ത്തിൽ അധികം രൂപ നഷ്ടപ്പെട്ടു എന്നാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരൻ കണ്ടതിനെ തുടർന്ന് ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.

അന്വേഷണം നടക്കുന്നതിനിടെ പ്രസാദ് മറ്റൊരു കേസിൽ വഞ്ചിയൂർ പൊലീസിന്റെ പിടിയിലായി. ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ നിലമേൽ ക്ഷേത്രത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. വിവിധ ഇടങ്ങളിൽ പകൽ സമയങ്ങളിൽ കറങ്ങി നടക്കുകയും രാത്രിയിൽ ക്ഷേത്രങ്ങളും വീടുകളും കയറി മോഷണം നടത്തുന്നതും ആണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.

TAGS :

Next Story