64കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ
യുപി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സൈഫ് അസ്ഗർ അലി ചൗധരി ആണ് കോഴിക്കോട് റെയിൽവേ പൊലീസിൻ്റെ പിടിയിലായത്

കോഴിക്കോട്: വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. യുപി ഗാസിയാബാദ് സ്വദേശി മുഹമ്മദ് സൈഫ് അസ്ഗർ അലി ചൗധരി ആണ് കോഴിക്കോട് റെയിൽവേ പൊലീസിൻ്റെ പിടിയിലായത്.നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
വയോധികയെ ആക്രമിച്ച് ബാഗുമായി കടന്നു കളഞ്ഞ പ്രതിയെ വിവിധ സംസ്ഥാനങ്ങളിൽ പിന്തുടർന്ന് ഇന്ന് പുലർച്ചെയാണ് കാസർകോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടിയത്. റെയിൽവെ പൊലീസും ആര്‍പിഎഫും സംയുക്തമായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുപി ഗാസിയാബാദ് സ്വദേശിയായ മുഹമ്മദ് സൈഫിനെ പിടിച്ചത്.
മുമ്പ് ട്രെയിനിൽ കച്ചവടം ചെയ്തിരുന്ന പ്രതി സ്ഥിരമായി ട്രെയിൻ കേന്ദ്രീകരിച്ച് മോഷണം നടത്താറുണ്ടെന്നും നിരവധി കേസുകളിൽ പ്രത്തിയാണെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് തൃശൂർ സ്വദേശിയായ അമ്മിണി ജോസ് ട്രെയിനിൽ ആക്രമണത്തിനും കവർച്ചക്ക് ഇരയായത്. മുംബൈയിൽ നിന്ന് നാട്ടിലേക്ക് വരവേ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബാഗ് മോഷ്ടിക്കുകയായിരുന്നു. റെയിൽ പാളത്തിലിടിച്ച് അമ്മിണി ജോസിൻ്റെ തലക്ക് പരിക്കേറ്റിരുന്നു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വിട്ടയുടനെയിരുന്നു ആക്രമണം.
Adjust Story Font
16

