Quantcast

ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ

അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    14 Aug 2025 6:58 AM IST

ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ
X

കോഴിക്കോട്: ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ നിന്നാണ് പ്രതിയെ പിടിച്ചത്. സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകീട്ടാണ് ഇയാൾ കൈവിലങ്ങോടെ രക്ഷപ്പെട്ടത്. യുപി സ്വദേശിയായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പൊലീസ് സ്റ്റേഷന്‍റെ പിറകിലുള്ള സ്കൂളിലെ ശുചിമുറിയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രസംജിത്തിനെ മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


TAGS :

Next Story