മലപ്പുറത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; 37 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്

മലപ്പുറം: മലപ്പുറം അരീക്കോട് 37 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാൻവിച്ചിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. 35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
Next Story
Adjust Story Font
16

