Quantcast

എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സി.ഐയ്ക്ക് സസ്പെൻഷൻ

പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു വ്യാജ കേസ്.

MediaOne Logo

Web Desk

  • Published:

    19 Sept 2023 8:56 PM IST

Suspension for CI who implicated SI in false case
X

തൃശൂർ: തൃശൂരിൽ എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സി.ഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സി.ഐ ടി.ജി ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

എ.ഡി.ജി.പി എം.ആർ അജിത്കുമാറാണ് സി.ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ. ആമോദിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.

പൊതുസ്ഥലത്ത് മദ്യപിച്ചെന്നായിരുന്നു വ്യാജ കേസ്. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ എസ്.ഐ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹം മദ്യപിച്ചെട്ടില്ലെന്ന് രക്തപരിശോധനയിലും തെളിഞ്ഞിരുന്നു.

വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ സി.ഐ കസ്റ്റഡിയിലെടുത്തത്. കള്ളക്കേസിൽ കുടുക്കി ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽവച്ചെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

TAGS :

Next Story