Quantcast

ആര്‍എസ്എസിനെ പ്രോട്ടോ ഫാസിസ്റ്റ് സംഘടനയെന്ന് പറഞ്ഞ അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍

ഇന്‍റർനാഷണൽ പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    18 May 2021 4:31 AM GMT

ആര്‍എസ്എസിനെ പ്രോട്ടോ ഫാസിസ്റ്റ് സംഘടനയെന്ന് പറഞ്ഞ അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് സസ്പെന്‍ഷന്‍
X

ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രോട്ടോ ഫാസിസ്റ്റ് സംഘടനകളെന്ന് വിശേഷിപ്പിച്ച് വിദ്യാർഥികൾക്ക് ക്ലാസെടുത്തുവെന്ന പരാതിയിൽ കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസർക്ക് സസ്പെൻഷൻ. ഇന്‍റർനാഷണൽ പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറായ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സർവകലാശാല വിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഏപ്രിൽ 19ലെ ഓൺലൈൻ ക്ലാസിൽ വിവാദ പരാമർശങ്ങൾ ഉണ്ടായി എന്നാണ് ആക്ഷേപം. എം.എ. ഒന്നാം വർഷ വിദ്യാർഥികൾക്ക് ഫാഷിസവും നാസിസവും എന്ന വിഷയത്തിൽ അധ്യാപകൻ പവർ പോയിന്‍റ് പ്രസന്‍റേഷൻ വഴി ക്ലാസ് എടുത്തിരുന്നു. ക്ലാസിനിടെ സംഘപരിവാർ സംഘടനകളെ പ്രോട്ടൊ ഫാസിസ്റ്റ് സംഘടനകൾ എന്ന് വിശേഷിപ്പിച്ചതായി എബിവിപിയാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്.

TAGS :

Next Story