Quantcast

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രിംകോടതി ജഡ്ജി

തെലങ്കാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉജ്ജൽ ഭുയാനും സുപ്രിംകോടതി ജഡ്ജിയാകും

MediaOne Logo

Web Desk

  • Published:

    5 July 2023 8:42 PM IST

Kerala High Court Chief Justice S.V. Bhatti will be a Supreme Court judge.
X

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രിംകോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയമാണ് ഭട്ടിയെ ശിപാർശ ചെയ്തത്. ഡിവൈ ചന്ദ്രചൂഢാണ് കൊളീജിയത്തിന്റെ അധ്യക്ഷൻ. തെലങ്കാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉജ്ജൽ ഭുയാനും സുപ്രിംകോടതി ജഡ്ജിയാകും.

നിലവിൽ സുപ്രിംകോടതിയിൽ 31 ജഡ്ജിമാരാണുള്ളത്. 34 ജഡ്ജിമാരാണുണ്ടാകേണ്ടത്. 2022ന് ശേഷം ആന്ധ്രയിൽ നിന്നുള്ള മറ്റൊരു ജഡ്ജിയില്ലാത്തതും ഭട്ടിയെ കൊണ്ടുവരാനുള്ള കാരണമാണ്.


Kerala High Court Chief Justice S.V. Bhatti will be a Supreme Court judge

TAGS :

Next Story