Quantcast

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നല്‍കിയ കേസ്; സ്വപ്ന സുരേഷ് അറസ്റ്റില്‍

ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    14 May 2021 2:31 PM IST

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നല്‍കിയ കേസ്; സ്വപ്ന സുരേഷ് അറസ്റ്റില്‍
X

എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരനെതിരെ വ്യാജ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് അറസ്റ്റില്‍. ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വപ്നയെ പത്ത് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജെഎഫ്എംസി കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. ഒന്നാം പ്രതി ബിനോയ് ജേക്കബ് നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ്.

നേരത്തെ എൽഎസ് സിബുവിനെയും മറ്റ് എയർ ഇന്ത്യ ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എയർ ഇന്ത്യ ജീവനക്കാരിയായിരുന്നപ്പോഴാണ് സ്വപ്ന ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്.

TAGS :

Next Story