Quantcast

സേവ് യൂനിവേഴ്‌സിറ്റി കമ്മിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കാം; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് സിൻഡിക്കേറ്റ് അനുമതി

വീഴ്ച സമ്മതിച്ച് ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജി പ്രസാധകർക്ക് ഡോ. വിജി സമർപ്പിച്ച രേഖകൾ സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി പുറത്തുവിട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 July 2021 3:23 PM GMT

സേവ് യൂനിവേഴ്‌സിറ്റി കമ്മിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കാം; പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് സിൻഡിക്കേറ്റ് അനുമതി
X

സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻ എം.പി പി.കെ ബിജുവിന്റെ ഭാര്യ ഡോ. വിജിക്ക് കേരള സർവകലാശാല സിൻഡിക്കേറ്റ് അനുമതി നൽകി. ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രഫസറായുള്ള നിയമനവും ഗവേഷണ പ്രബന്ധങ്ങളും സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ വിജി വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നു. അതേസമയം, ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നതിനെതുടർന്ന് വീഴ്ച സമ്മതിച്ച് ഡോ. വിജി സമർപ്പിച്ച രേഖകൾ സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി പുറത്തുവിട്ടു.

തനിക്കെതിരെ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്നു കാണിച്ച് നിയമനടപടി സ്വീകരിക്കാൻ ഡോ. വിജി സിൻഡിക്കേറ്റിനോട് അനുമതി തേടുകയായിരുന്നു. വൈസ് ചാൻസലർക്ക് നൽകിയ അപേക്ഷ പരിഗണിച്ച സിൻഡിക്കേറ്റ് അനുമതി നൽകി. അതിനിടെയാണ് തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞതായുള്ള അവകാശവാദവുമായി സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി രംഗത്തുവന്നത്.

ഡേറ്റാതട്ടിപ്പ് നടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമക്കോളജി പ്രസാധകർക്ക് പി.കെ ബിജുവിന്റെ ഭാര്യ നൽകിയ തിരുത്തൽരേഖകളെന്നാണ് ഇവരുടെ വാദം. ക്ഷമാപണം നടത്തി ഡോ. വിജി സമർപ്പിച്ച തിരുത്തൽരേഖകളും സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി പുറത്തുവിട്ടു.

TAGS :

Next Story