Quantcast

'സംവരണ റൊട്ടേഷൻ ചാർട്ട് പുറത്തുവിടണം'; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിക്ക് കത്ത് നൽകി

റൊട്ടേഷൻ ചാർട്ട് പൂഴ്ത്തി വയ്ക്കുന്നത് തിരിമറി നടത്താനാണെന്ന് ആരോപണം

MediaOne Logo

Web Desk

  • Published:

    13 March 2022 2:33 PM GMT

സംവരണ റൊട്ടേഷൻ ചാർട്ട് പുറത്തുവിടണം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിക്ക് കത്ത് നൽകി
X

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഈയിടെ നടത്തിയ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ നിയമനത്തിന്റെ സംവരണ റൊട്ടേഷൻ ചാർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് മെമ്പർ ഡോ. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് കത്തുനൽകി. യൂണിവേഴ്‌സിറ്റി പഠന വകുപ്പുകളിലെ അധ്യാപക നിയമനത്തിന്റെ ആധികാരികവും പ്രാഥമികവുമായ രേഖയാണ് റൊട്ടേഷൻ ചാർട്ട്. നിയമനത്തിൽ തിരിമറി നടത്താൻ വേണ്ടിയിട്ടാണ് റൊട്ടേഷൻ ചാർട്ട് ഒളിച്ചു വെക്കുന്നതെന്ന് വിസിക്ക് നൽകിയ കത്തിൽ ഡോ. റഷീദ് ആരോപിച്ചു.

മാർച്ച് അഞ്ചിന് ചേർന്ന സിൻഡിക്കേറ്റ് യോഗ മിനുറ്റ്‌സിൽ റൊട്ടേഷൻ ചാർട്ട് അംഗീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. റൊട്ടേഷൻ ചാർട്ട് അംഗീകരിക്കുന്ന വിഷയം ചർച്ചയ്ക്കു വന്നപ്പോൾ കോപ്പി ആവശ്യപ്പെട്ടിരുന്നു. യോഗത്തിന്റെ അവസാനത്തിൽ കോപ്പി സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നൽകാമെന്നായിരുന്നു വിസിയുടെ മറുപടി. പക്ഷേ യോഗം അവസാനിക്കുന്ന സമയത്ത് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് കോപ്പി വീണ്ടും ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. മിനുറ്റ്‌സിന്റെ കൂടെ ഉൾപ്പെടുത്താം എന്നാണ് വി.സി പറഞ്ഞത്. പക്ഷെ മിനുറ്റ്‌സ് പുറത്തുവന്നപ്പോൾ അതിലും ഉൾപ്പെടുത്തിയില്ല. സംവരണ റൊട്ടേഷൻ ചാർട്ടിന്റെ കോപ്പി നൽകിയില്ലെങ്കിൽ ചാൻസലർ അടക്കമുള്ള ഉന്നതാധികാരികളെ സമീപിക്കുമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് വേണ്ടി രൂപീകരിച്ച ഉപസമിതിയിൽ അംഗമായിരുന്ന ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെ ഭാര്യക്ക് സ്റ്റാറ്റിസ്റ്റിക്‌സ് പഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചിരുന്നു.

Syndicate member Dr. S.S. Rashid Ahmed wrote a letter to the Vice-Chancellor Asking for the release of the reservation rotation chart

TAGS :

Next Story