അൽമായർ സിനഡ് നടത്തുന്നത് അത്ഭുതമുണ്ടാക്കുന്നു'; സഭയുടെ തകര്‍ച്ച ലക്ഷ്യം: സീറോ മലബാര്‍ സഭ
സഭയുടെ നന്മയല്ല, തകര്‍ച്ച ലക്ഷ്യം വെച്ചാണ് സിനഡ് എന്നും സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ അറിയിച്ചു

കൊച്ചി: അൽമായ സിനഡിനെതിരെ സീറോ മലബാര്‍ സഭ. അൽമായർ സിനഡ് നടത്തുന്നു എന്നത് അത്ഭുതം ഉണ്ടാക്കുന്നു. സഭയെ പ്രതിനിധീകരിക്കുന്നത് മെത്രാന്മാരുടെ സിനഡാണ്.
സഭയുടെ നന്മയല്ല, തകര്‍ച്ച ലക്ഷ്യം വെച്ചാണ് സിനഡ് എന്നും സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ അറിയിച്ചു. ഇന്നുമുതല്‍ രണ്ട് ദിവസങ്ങളിലായി അൽമായർ സിനഡ് കലൂരില്‍ വെച്ച് നടക്കുയാണ്. അതിനെതിരെയാണ് സീറോ മലബാര്‍ സഭ തന്നെ ഔദ്യോഗികമായി രംഗത്ത് വന്നത്.
'തുറവിയുടെയും നവീകരണത്തിന്റെയും ഈ സമയത്തുതന്നെ അല്‍മായ വിശ്വസികള്‍ മാത്രമായി 'അല്‍മായ സിനഡ്' എന്ന് പേരിട്ടു എറണാകുളം- അങ്കമാലി അതിരൂപതയില്‍ സമ്മേളിക്കുന്നു എന്ന വാര്‍ത്ത അത്ഭുതം ഉളവാക്കുന്നു.
അൽമായർ മാത്രമായി എങ്ങനെ സിനഡ് കൂടാന്‍ കഴിയും? 'അല്‍മായ സിനഡ് ' എന്ന പദംതന്നെ സഭയുടെ പാരമ്പര്യത്തെയും ഘടനയെയും ശിഥിലമാക്കാന്‍ കരുതിക്കൂട്ടി തയ്യാറാക്കിയതും സൂനഹദോസ് എന്ന പദത്തിന്റെ ദുരുപയോഗവുമല്ലേ? ആധുനികകാലത്ത് ക്ലെറിക്കലിസത്തിനു ബദലായി വളര്‍ന്നുവരുന്ന 'ലെ - ഇന്‍വെസ്റ്റിച്ചര്‍'- അഥവാ അല്‍മായ ആധിപത്യം എന്ന സഭാവിരുദ്ധ പ്രവണതയുടെ ആവിഷ്‌കാരം എന്നല്ലാതെ ഇതിനെ മറ്റെന്തുവിളിക്കണം?
സീറോമലബാര്‍സഭയുടെ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരായി നാളുകളായി പ്രവര്‍ത്തിച്ചുവരുന്ന അലമായമുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ കൂടുന്ന ഈ സമ്മേളനം സഭയുടെ നന്മ്മയെക്കാള്‍ അതിന്റെ തകര്‍ച്ച ലക്ഷ്യം വച്ചാണെന്നും, സഭയുടെ അപ്പോസ്‌തോലിക നേതൃത്വത്തെ വെല്ലുവിളിക്കുന്ന ശൈലിയിലാണെന്നും വിശ്വസികള്‍ തിരിച്ചറിയണം,' സിറോ മലബാര്‍ സഭയുടെ പ്രസ്താവനയില്‍ പറയുന്നു.
Adjust Story Font
16

