Quantcast

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: സിറോ മലബാർ സഭ

റിപ്പോർട്ട് പുറത്തുവിടാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള വിവേചനമാണെന്നും സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

MediaOne Logo

Web Desk

  • Published:

    16 Feb 2026 6:04 PM IST

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: സിറോ മലബാർ സഭ
X

കൊച്ചി: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് സിറോ മലബാർ സഭ. റിപ്പോർട്ട് പുറത്തുവിടാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള വിവേചനമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സഭാ - സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നും സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.

റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നെങ്കിലും അവ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. പ്രസ്തുത വിഷയങ്ങൾ വിശദീകരിക്കാൻ ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭാ-സമുദായ നേതാക്കളുടെ സമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതേക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല.

കാര്യങ്ങളിൽ വ്യക്തത വരുത്തി ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വേർതിരിവ് അവസാനിപ്പിക്കണമെന്നും ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാനേതൃത്വങ്ങളുമായി ചർച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷൻ.

TAGS :

Next Story