Quantcast

ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി നല്‍കണം; ആവശ്യവുമായി സിറോ മലബാര്‍ സഭ

സഭക്ക് മൈക്രോ മൈനോരിറ്റി പദവി നൽകണമെന്ന് മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    23 Feb 2026 4:58 PM IST

ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി നല്‍കണം; ആവശ്യവുമായി സിറോ മലബാര്‍ സഭ
X

എറണാകുളം: ക്രൈസ്തവര്‍ക്ക് അതി ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭ. സഭക്ക് മൈക്രോ മൈനോരിറ്റി പദവി നല്‍കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ തട്ടില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജുവിനോട് ആവശ്യപ്പെട്ടു. പരിഗണിക്കാമെന്നും പ്രതിനിധികളെ അയക്കുമെന്നും കിരണ്‍ റിജിജു ഉറപ്പ് നല്‍കി.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്തെത്തിയത്. അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ തട്ടിലുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. കേന്ദ്രമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഷോണ്‍ ജോര്‍ജ്, ട്വന്റി20 ചെയര്‍മാന്‍ സാബു എം.ജേക്കബ് എന്നിവരുമുണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിയും രാജീവ് ചന്ദ്രശേഖറും മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതിനിടെയാണ് ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി വേണമെന്ന സിറോ മലബാര്‍ സഭയുടെ ആവശ്യത്തെ കുറിച്ച് സംസാരിച്ച കാര്യം കിരണ്‍ റിജിജു വ്യക്തമാക്കിയത്. ബിജെപിയുടെ സംസ്ഥാന നേതൃത്വവും ഇതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, മാര്‍പ്പാപ്പയെ അടുത്തവര്‍ഷം ഇന്ത്യയിലേക്കെത്തിക്കണമെന്ന ആവശ്യവും സിറോ മലബാര്‍ സഭ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

TAGS :

Next Story