Quantcast

കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപത മുഖപത്രം

രാമക്ഷേത്ര നിർമാണത്തിന് സംഭാവനകൾ നൽകിയ സഭാനേതൃത്വം അതിവേഗം മതരാഷ്ട്രമാകുന്ന ഭാരതത്തെ ഇനിയും മനസ്സിലാക്കാത്തത് സങ്കടകരമാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-30 13:56:03.0

Published:

30 Dec 2021 1:07 PM GMT

കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപത മുഖപത്രം
X

കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രം. എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം 'സത്യദീപം' മുഖപ്രസംഗത്തിലാണ് വിമർശനം.

രാഹുൽഗാന്ധിയുടെ രാജസ്ഥാൻ പ്രസംഗം മതേതരഭാരതത്തിന്റെ പിൻനടത്തമാണെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. ''ഈയിടെ രാജസ്ഥാനിൽ, കോൺഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദൂയിസത്തെയും ഹിന്ദുത്വയെയും വേർതിരിച്ചും വിശദീകരിച്ചും രാഹുൽഗാന്ധി നടത്തിയ പ്രസംഗം വിവാദമായി. 137 വർഷത്തെ കോൺഗ്രസിന്റെ മതേതര പാരമ്പര്യത്തിൽനിന്നുള്ള മാറിനടപ്പായി വിവക്ഷിക്കപ്പെട്ടതിനാലാണ് അത് വിവാദമായത്... യുപിയിലെ തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാൻ മതേതരായുധങ്ങൾ മതിയാകില്ലെന്ന രാഷ്ട്രീയ വെളിപാട് ജനാധിപത്യ ഇന്ത്യയെ നിരാശപ്പെടുത്തുന്നു''-മുഖപ്രസംഗത്തിൽ പറയുന്നു.

മുഖപ്രസംഗത്തിൽ ലീഗിനും രൂക്ഷവിമർശനമുണ്ട്. മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന് വഖഫ് സമ്മേളനത്തിൽ ലീഗ് വിളിച്ചുപറഞ്ഞതോടെ പേരിൽ മാത്രമല്ല പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്ന് തെളിയിക്കുകയാണ്. സമുദായത്തിലെ തീവ്രനിലപാടുകളോട് സമരത്തിലാകാതെ സമരസപ്പെടുന്ന ലീഗ് സമീപനം സമാനതകളില്ലാത്തതാണെന്നും വിമർശനമുണ്ട്.

വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ച് മതസാമുദായിക നേതാക്കൾക്ക് അർഹിക്കുന്നതിലധികം ആദരവും അവസരവും നൽകുന്ന പ്രീണനരാഷ്ട്രീയത്തിന് കാലം കണക്ക് ചോദിക്കുകയാണെന്നും സത്യദീപം. രാമക്ഷേത്ര നിർമാണത്തിന് സംഭാവനകൾ നൽകിയ സഭാനേതൃത്വം അതിവേഗം മതരാഷ്ട്രമാകുന്ന ഭാരതത്തെ ഇനിയും മനസ്സിലാക്കാത്തത് സങ്കടകരമാണെന്നും കുറ്റപ്പെടുത്തുന്നു. വിവാഹപ്രായത്തെച്ചൊല്ലിയുള്ള വിവാദങ്ങളോടും പ്രതികരണമുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനോടുള്ള എതിർപ്പ് പുരോഗമന സ്ത്രീ രാഷ്ട്രീയത്തോടുള്ള എതിർപ്പാണെന്നാണ് മുഖപ്രസംഗത്തിൽ അഭിപ്രായപ്പെടുന്നത്.

TAGS :

Next Story