Quantcast

പ്രവാചകനെ ആക്ഷേപിച്ച് മണിക്കടവ് ക്രിസ്ത്യൻ പുരോഹിതന്റെ പ്രസ്താവന; 'ഫാദർ തീ കൊള്ളികൊണ്ട് തല ചൊറിയുന്നു'- എസ്.വൈ.എസ്

മനുഷ്യ സ്‌നേഹത്തിനും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതർ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണ്.

MediaOne Logo

Web Desk

  • Published:

    25 Jan 2022 7:06 AM GMT

പ്രവാചകനെ ആക്ഷേപിച്ച് മണിക്കടവ് ക്രിസ്ത്യൻ പുരോഹിതന്റെ പ്രസ്താവന; ഫാദർ തീ കൊള്ളികൊണ്ട് തല ചൊറിയുന്നു- എസ്.വൈ.എസ്
X

കണ്ണൂർ: സെന്റ് തോമസ് ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി നടത്തിയ പ്രവാചകൻ മുഹമ്മദ് നബിക്ക് ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചെന്ന രീതിയിൽ വളരെ മോശമായി ചിത്രീകരിച്ചുള്ള പരാമർശം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും ഫാദർ തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി.

മനുഷ്യ സ്‌നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതർ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണ്. ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവർ പ്രസ്താവിക്കുന്നത് ഖേദകരമാണ്. മാത്രവുമല്ല മലബാറിലും തെക്ക് ഭാഗത്തും ചെയിൻ ജ്യൂസ് കട നടത്തി കൃസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് വല വീശീപ്പിടിച്ച് മതം മാറ്റൽ പ്രക്രിയ നടത്തുന്നതെന്നും അതിനാൽ പുറം നാടുകളിലും മറ്റും പോയാൽ അവിടുത്തെ കടകൾ നോക്കി കയറണമെന്നുമുള്ള പ്രസ്താവനയും സൗഹാർദ്ദമായി കഴിഞ്ഞ് കൂടുന്ന നമ്മുടെ നാടിന് അപമാനമാണെന്നും ഇത്തരം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും എസ്‌വൈഎസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ് വാൻ തങ്ങൾ അൽ ബുഖാരി ഏഴിമല യോഗത്തിൽ അധ്യക്ഷത വഹിച്ചു. മലയമ്മ അബൂബക്കർ ബാഖവി, കെ.ടി അബ്ദുൽ ഖാദർ കണ്ണാടിപ്പറമ്പ്, എ കെ.അബ്ദുൽ ബാഖി പാപ്പിനിശ്ശേരി, അഹ്‌മദ് തേർലായി, ഇബ്രാഹിം ബാഖവി പന്നിയൂർ, കെ പി. ഹനീഫ ഏഴാംമൈൽ, സത്താർ വളക്കൈ, മുഹമ്മദ് ശരീഫ് ബാഖവി വേശാല, പിപി. മുഹമ്മദ് കുഞ്ഞി മൗലവി അരിയിൽ, മൊയ്തു മൗലവി മക്കിയാട്, ഉമർ നദ്വി തോട്ടീക്കൽ, കെ പി.ഉസ്മാൻ ഹാജി വേങ്ങാട്, അബ്ദുർറസാക് ഹാജി പാനൂർ, അഷ്‌റഫ് ബംഗാളി മുഹല്ല, ഇബ്രാഹിം എടവച്ചാൽ, മുഹമ്മദ് രാമന്തളി, ഷൗക്കത്തലി മൗലവി മട്ടന്നൂർ, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, സിദ്ദീഖ് ഫൈസി വെൺമണൽ, അബ്ദുള്ള ദാരിമി കൊട്ടില, പി.അബ്ദുസ്സലാം മൗലവി ഇരിക്കൂർ, എ പി ഇസ്മായിൽ പാനൂർ, കെവി.അബ്ദുൽ ഹമീദ് ദാരിമി ഇരിട്ടി, ജുനൈദ് സഅദി മൊവ്വേരി, സലീം എടക്കാട്, മൻസൂർ പാമ്പുരുത്തി, ഷൗക്കത്തലി അസ് അദി ശ്രീകണ്ഠാപുരം, സമീർ സഖാഫി പുല്ലൂക്കര, അഷ്റഫ് ഫൈസി പഴശ്ശി, മുഹമ്മദ് റഫീഖ് ഫൈസി ഇർഫാനി, അബ്ദുറഹ്‌മാൻ മിസ്ബാഹി കല്ലായി, നൗഷാദ് പൊന്ന്യം, അലി ഹാജി കണ്ണവം, പി പി.മുഹമ്മദ് ഹാജി പുന്നാട്, അബ്ദുൽ കരീം മൗലവി മാടായി, ഷഹീർ പാപ്പിനിശ്ശേരി എന്നിവർ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു.

മണിക്കടവ് വികാരി ഫാ. ആന്റണിയുടെ വിവാദ പ്രസ്താവന

TAGS :

Next Story