Quantcast

'ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി': ടി.പി രാമകൃഷ്ണൻ

'ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ചേരുന്നതല്ല അൻവറിൻ്റെ പ്രതികരണം'

MediaOne Logo

Web Desk

  • Updated:

    2024-09-26 18:12:02.0

Published:

26 Sept 2024 8:25 PM IST

ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി: ടി.പി രാമകൃഷ്ണൻ
X

തിരുവനന്തപുരം: പി.വി അൻവറിൻ്റെ വിമർശനങ്ങളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രിയെന്നും, അത് അൻവറിന്റെ ആരോപണങ്ങളോ, വാർത്താസമ്മേളനമോ കാരണം തകരില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

ഇടതുപക്ഷജനാധിപത്യമുന്നണിക്ക് ചേരുന്നതല്ല അൻവറിൻ്റെ പ്രതികരണമെന്നും അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണോ എന്ന് സംശയിക്കേണ്ടതാണെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ നിലപാടിനെ സിപിഎമ്മിന് അം​ഗീകരിക്കാൻ കഴിയില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

'2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

TAGS :

Next Story