'അന്ന് വേദിയിൽ നിന്ന് നിർത്താതെയുള്ള കൂവൽ'; ദുരന്തബാധിത മേഖലയിൽ കഴിഞ്ഞതവണത്തേക്കാൾ മികച്ച ഭൂരിപക്ഷം നേടി ടി. സിദ്ദിഖ്
നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദിഖിന് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമാണ് ഈ മേഖലയിലെ ബൂത്തുകളിൽ ലഭിച്ചത്

വയനാട്: കൽപ്പറ്റ നിയോജകമണ്ഡലത്തിൽ ദുരന്തബാധിത മേഖലയായ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിൽ ടി. സിദ്ദിഖിന് ഇത്തവണ കഴിഞ്ഞതവണത്തേക്കാൾ മികച്ച ഭൂരിപക്ഷം. മുണ്ടക്കൈ വാർഡിൽ ഇത്തവണ 289 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഇടതുപക്ഷ സ്ഥാനാർഥിക്ക് ഭൂരിപക്ഷത്തിന്റെ കണക്കനുസരിച്ച് ഉള്ള വോട്ട് പോലും കിട്ടിയില്ലെന്ന് ടി. സിദ്ദിഖ് മീഡിയവണിനോട് പറഞ്ഞു
ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ആശംസ പ്രസംഗത്തിന് എത്തിയ ടി. സിദ്ദിഖ് വേദിയിൽ നിന്ന് നിർത്താതെയുള്ള കൂവലാണ് ഏൽക്കേണ്ടി വന്നത്. എന്നാൽ ദുരന്തബാധിതർ ആരും തന്നെ അതിന് അനുകൂലിച്ചതുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദിഖിന് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമാണ് ഈ മേഖലയിലെ ബൂത്തുകളിൽ ലഭിച്ചത്. കഴിഞ്ഞതവണ അട്ടമലയിൽ 89, ചൂരൽമലയിൽ 136, മുണ്ടക്കൈയിൽ 150 എന്നിങ്ങനെ ആയിരുന്നു ലീഡ്. എന്നാൽ ഇത്തവണ അട്ടമലയിൽ 172, ചൂരലമലയിൽ 239, മുണ്ടാക്കയിൽ 289 എന്നിങ്ങനെ ആണ് ലീഡ്. സ്ഥാനാർഥിക്ക് ലഭിച്ച വോട്ടിനേക്കാൾ തനിക്ക് ഭൂരിപക്ഷം ലഭിച്ചെന്ന് ടി. സിദ്ധിഖ് പറഞ്ഞു.
ദുരന്തബാധിതർ ഇനിയും നിരവധി ആയിട്ടുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, സർക്കാർ ലിസ്റ്റിൽ നിന്ന് ഇപ്പോൾ പുറത്തുള്ള ആളുകളെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ വേഗത്തിലാക്കും എന്നും ടി. സിദ്ദിഖ് പറഞ്ഞു
Adjust Story Font
16

