Quantcast

സ്വകാര്യ ബസിൽ നിന്ന് സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

പെരുമ്പടപ്പ് സ്വദേശിനിയുടെ മൂന്ന് പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    4 Sept 2023 12:44 PM IST

theft attempt,Tamil Nadu women arrested for trying to theft attempt in private bus,ബസില്‍ മോഷണ ശ്രമം,കൊച്ചിയില്‍ ബസില്‍ മോഷണ ശ്രമം,രണ്ടുപേര്‍ അറസ്റ്റില്‍
X

കൊച്ചി: എറണാങ്കുളം ഫോർട്ട് കൊച്ചി - കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ച് സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികളെ പിടികൂടി. രഞ്ജിനി, മഹാലക്ഷ്മി എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുമ്പടപ്പ് സ്വദേശിനിയുടെ മൂന്ന് പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണം തിരിച്ചറിഞ്ഞതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. കോടതിയിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


TAGS :

Next Story