Quantcast

'മന്ത്രി പറഞ്ഞത് കള്ളം'; താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായം നൽകിയെന്ന വി.അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ കുടുംബം

ചികിത്സാ സഹായം നൽകാതെയാണ് നൽകിയെന്ന് മന്ത്രി പറഞ്ഞതെന്നും പരപ്പനങ്ങാടി സ്വദേശി ജാബിര്‍ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 April 2026 10:08 AM IST

മന്ത്രി പറഞ്ഞത് കള്ളം; താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായം നൽകിയെന്ന വി.അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ കുടുംബം
X

താനൂര്‍: താനൂർ ബോട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് എല്ലാം സർക്കാർ ചികിത്സാധന സഹായം നൽകിയെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കള്ളമെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ പിതാവ്. അപകടത്തില്‍ പരിക്കേറ്റ മകള്‍ക്ക് ഒരു തുടര്‍ചികിത്സാസഹായവും ലഭിച്ചിട്ടില്ലെന്ന് പരപ്പനങ്ങാടി സ്വദേശി ജാബിർ മീഡിയവണിനോട് പറഞ്ഞു.

'അപകടത്തിൽ ഭാര്യയും ഒരു മകനും ദുരന്തത്തിൽ മരിച്ചെന്നും രണ്ട് പെൺമക്കൾ രക്ഷപ്പെട്ടു. അതിൽ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.സഹോദരിയുടെ മകളും ചികിത്സയിൽ കഴിയുന്നുണ്ട്.മകൾക്ക് തുടർ ചികിത്സക്ക് സഹായം ലഭിച്ചില്ല. ചികിത്സാ സഹായം നൽകാതെയാണ് നൽകി എന്ന് മന്ത്രി പറഞ്ഞത്. ഒരു തവണ പോലും തുക നൽകാതെയാണ് ചികിത്സക്ക് പണം നൽകി എന്ന പ്രചാരണം നടത്തുന്നതെന്നും മുഹമ്മദ് ജാബിർ പറഞ്ഞു.


TAGS :

Next Story