Quantcast

താനൂർ കസ്റ്റഡി മരണം: പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി

മൃതദേഹം ഫ്രീസറിൽവെക്കാനുള്ള മാന്യത പോലും പൊലീസ് കാണിച്ചില്ല. പൊലീസ് താമിറിന്റെ മലദ്വാരത്തിലൂടെ ലാത്തി കയറ്റിയെന്നും ഷംസുദ്ദീൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Aug 2023 5:32 AM GMT

Tanur custodial death: Opposition has given notice for an emergency resolution in the assembly
X

തിരുവനന്തപുരം: തിരൂരങ്ങാടി മൂഴിക്കൽ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ ആണ് നോട്ടീസ് നൽകിയത്. ഒരു കാലത്തും കേരളാ പൊലീസ് ഇതുപോലെ ക്രിമിനൽവത്കരിക്കപ്പെട്ടിട്ടില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു. പൊലീസ് അതിക്രമങ്ങൾ തുടർക്കഥയാവുന്നു. താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണമാണ്. പൊലീസ് ക്വാട്ടേഴ്‌സിലെ കട്ടിലിൽ രക്തക്കറ കണ്ടു. താമിറിന്റെ അറസ്റ്റ് മലപ്പുറം എസ്.പിയുടെ തിരക്കഥയാണെന്നും ഷംസുദ്ദീൻ ആരോപിച്ചു.

മൃതദേഹത്തിൽ 21 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹം ഫ്രീസറിൽവെക്കാനുള്ള മാന്യത പോലും പൊലീസ് കാണിച്ചില്ല. പൊലീസ് താമിറിന്റെ മലദ്വാരത്തിലൂടെ ലാത്തി കയറ്റിയെന്നും ഷംസുദ്ദീൻ പറഞ്ഞു.

എം.ഡി.എം.എ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് താമിർ അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story