Quantcast

താനൂർ കസ്റ്റഡി കൊലപാതകം; കാർ കസ്റ്റഡിയിലെടുത്തു

താമിർ ജിഫ്രിയെ കൊണ്ടുപോയ കാറാണ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Published:

    14 May 2024 11:58 PM IST

Tanur custodial murder; The car was taken into custody, tamir jifri,malapuram,cbi,latest news malayalam
X

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ താമിർ ജിഫ്രിയെ കൊണ്ടുപോയ കാർ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി സിവിൽ പൊലീസ് ഓഫീസർ ജിനേഷിന്റെ കാറാണ് സി ബി ഐ കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെത്തിയാണ് സിബിഐ കാർ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പ്രതികള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയും.

താനൂർ കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ എറണാകുളം സിജെഎം കോടതി നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.

TAGS :

Next Story