മൂവാറ്റുപുഴയിൽ ടാറിങ് കഴിഞ്ഞ റോഡ് തുറന്നു നൽകി; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
ഉന്നത പൊലീസ് അധികാരികളെ അറിയിക്കാതെയാണ് റോഡ് തുറന്നുകൊടുത്തതെന്നായിരുന്നു പരാതി

എറണാകുളം: മൂവാറ്റുപുഴയിൽ നഗര വികസനത്തിന്റെ ഭാഗമായി ടാറിങ് പൂർത്തിയാക്കിയ റോഡ് തുറന്നു നൽകിയ ട്രാഫിക് എസ്ഐ കെ.പി സിദ്ദിഖിനെ സസ്പെൻഡ് ചെയ്തു. ആലുവ റൂറൽ എസ്പിയുടേതാണ് നടപടി. ഉന്നത പൊലീസ് അധികാരികളെ അറിയിക്കാതെയാണ് സിദ്ദിഖ് റോഡ് തുറന്നുകൊടുത്തത് എന്നായിരുന്നു പരാതി.
സ്പെഷ്യൽ ബ്രാഞ്ചും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. എംഎൽഎയുടെ രാഷ്ട്രീയ നാടകത്തിന് എസ്ഐ കൂട്ടുനിൽക്കുകയായിരുന്നുവെന്ന് സിപിഎം പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഏരിയ കമ്മിറ്റി സെക്രട്ടറി മുഖ്യമന്ത്രിക്കും പരാതി നൽകി.
പിന്നാലെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പിഎം ബൈജു വിശദീകരണം ആവശ്യപ്പെട്ടത്. കച്ചേരിതാഴം മുതൽ പിഓ ജംഗ്ഷൻ വരെയുള്ള റോഡാണ് എംഎൽഎയുടെ നിർദേശപ്രകാരം വെള്ളിയാഴ്ച തുറന്നു കൊടുത്തത്.
Next Story
Adjust Story Font
16

