Quantcast

ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി; സർക്കാരിന് നൽകിയതിന് പകരം ഭൂമി ലഭിച്ചതായി സമസ്ത

മൂന്നു വർഷം മുമ്പ് സർക്കാറിന് കൈമാറിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കാലതാമസമുണ്ടായത് സർക്കാർ നടപടിയുടെ ഭാഗമാവാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Nov 2023 1:40 AM GMT

malabar islamic complex
X

മലബാർ ഇസ്‍ലാമിക് കോപ്ലക്സ് 

കാസര്‍കോട്: ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാറിന് മലബാർ ഇസ്‍ലാമിക് കോപ്ലക്സ് നൽകിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . മൂന്നു വർഷം മുമ്പ് സർക്കാറിന് കൈമാറിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കാലതാമസമുണ്ടായത് സർക്കാർ നടപടിയുടെ ഭാഗമാവാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

കോവിഡ് രൂക്ഷമായ സമയത്താണ് ടാറ്റാ കാസർകോട് ജില്ലയ്ക്ക് ആശുപതി അനുവദിച്ചത്. ഇതിനായി മൂന്ന് വർഷം മുൻപ് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ തെക്കില്‍ വില്ലേജിലുള്ള എം ഐ സിയുടെ 4.12 ഏക്കര്‍ വഖഫ് ഭൂമി സർക്കാറിന് കൈമാറി. വഖഫ് ഭൂമി കൈമാറുന്നതിൽ അന്ന് വിമർശനം ഉയർന്നിരുന്നു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമായിരുന്നു ഭൂമി സർക്കാരിന് കൈമാറിയതെന്ന് മലബാർ ഇസ്‍ലാമിക് കോംപ്ലക്സ് പ്രസിഡന്‍റ് കൂടിയായ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഭൂമി തിരിച്ച് കിട്ടില്ലെന്നടക്കമുള്ള പ്രചാരണം നടന്നിരുന്നു. അതിന്‍റെ പേരിൽ അന്ന് തങ്ങളെ വിമർശിച്ചവരും കുറ്റപ്പെടുത്തിയവരും ഏറെ ഉണ്ട്. സർക്കാരിന് കൈമാറിയ വഖഫ് ഭൂമിക്ക് പകരം ഭൂമി ലഭിക്കുന്നതിലെ കാലതാമസം കാരണം എം.ഐ.സി കമ്മിറ്റിയിലടക്കം വലിയ വിമർശനം ഉയർന്നിരുന്നു. പകരം ഭൂമിയുടെ പട്ടയം രണ്ടാഴ്ച മുമ്പാണ് സർക്കാർ കൈമാറിയത്.



TAGS :

Next Story