Quantcast

ബിഎൽഒമാരായി അധ്യാപകരെ നിയമിച്ചതിൽ ആശങ്ക; അധ്യാപകർ മാറി നിൽക്കുന്നത് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് സംഘടനകൾ

അർദ്ധ വാർഷിക പരീക്ഷ അടുത്തതിനാൽ അധ്യാപകർ മാറി നിൽക്കുന്നത് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നാണ് അധ്യാപക സംഘടനകളുടെ ആശങ്ക

MediaOne Logo

Web Desk

  • Updated:

    2025-11-08 01:47:18.0

Published:

8 Nov 2025 6:49 AM IST

ബിഎൽഒമാരായി അധ്യാപകരെ നിയമിച്ചതിൽ ആശങ്ക; അധ്യാപകർ മാറി നിൽക്കുന്നത് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന് സംഘടനകൾ
X

കോഴിക്കോട്: ബിഎൽഒമാരായി അധ്യാപകരെ നിയമിച്ചതിൽ ആശങ്കയുമായി അധ്യാപക സംഘടനകൾ. അർദ്ധ വാർഷിക പരീക്ഷ അടുത്തതിനാൽ അധ്യാപകർ മാറി നിൽക്കുന്നത് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നാണ് അധ്യാപക സംഘടനകളുടെ ആശങ്ക. ഡ്യൂട്ടി ലഭിച്ച അധ്യാപകർക്ക് പകരമായി ദിവസ വേതനത്തിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അധ്യാപക സംഘടനകൾ കത്ത് നൽകി.

എസ്ഐആർ, വോട്ടർ പട്ടിക പുതുക്കൽ തുടങ്ങിയവയുടെ ചുമതലയിൽ അധ്യാപകരെ നിയമിച്ചതിലാണ് അധ്യാപക സംഘടനകളുടെ ആശങ്ക. സ്കൂളുകളിൽ അർദ്ധ വാർഷിക പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. കലോത്സവം, ശാസ്ത്രോത്സവം ഉൾപ്പെടെയുള്ള മേളകളും പുരോഗമിക്കുകയാണ് .ഈ സാഹചര്യത്തിൽ അധ്യാപകർ സ്കൂളിൽ നിന്ന് വിട്ടു നിൽക്കുന്നത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അധ്യാപകർ പറയുന്നത്.

ബിഎൽഒ ചുമതലയുള്ള അധ്യാപകർക്ക് പകരമായി ദിവസ വേതനക്കാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് KPSTA യും KSTA യും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.

TAGS :

Next Story