മഞ്ചേരി മെഡിക്കല്‍ കോളജിലെ രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിന് താത്കാലിക സ്റ്റേ
ഒരു മാസത്തേക്കാണ് രാത്രികാല പോസ്റ്റ്മോർട്ടം ഹൈക്കോടതി തടഞ്ഞത്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രാത്രികാല പോസ്റ്റ് മോര്‍ട്ടത്തിന് താത്കാലിക സ്റ്റേ. ഒരു മാസത്തേക്കാണ് രാത്രികാല പോസ്റ്റ്മോർട്ടം ഹൈക്കോടതി തടഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ആരോഗ്യ വകുപ്പിന് നോട്ടീസ് അയക്കുകയും ചെയ്തു. മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളുമില്ലാതെ രാത്രികാല പോസ്റ്റ് മോർട്ടം നടപ്പാക്കുന്നതിനെതിരെയായിരുന്നു ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ ഹരജിനൽകിയത്.
Next Story
Adjust Story Font
16

