''ആർക്കും ഈ ഗതിയുണ്ടാവരുത്''- തലശ്ശേരിയിൽ അടച്ചു പൂട്ടിയ വ്യവസായ യൂണിറ്റ് തുറന്നു

നഗരസഭാ ഉദ്യോഗസ്ഥർ നേരിട്ടെത്തി താക്കോൽ കൈമാറുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-27 15:43:17.0

Published:

27 Aug 2022 3:38 PM GMT

ആർക്കും ഈ ഗതിയുണ്ടാവരുത്- തലശ്ശേരിയിൽ അടച്ചു പൂട്ടിയ വ്യവസായ യൂണിറ്റ് തുറന്നു
X

തലശ്ശേരി: കയ്യേറ്റം ആരോപിച്ച് നഗരസഭ അടച്ചു പൂട്ടിയ തലശ്ശേരിയിലെ വ്യവസായ യൂണിറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിന് നഗരസഭ താഴിട്ടതിനെ തുടർന്ന് സംരംഭക ദമ്പതികൾ നാടുവിട്ടത് വിവാദമായിരുന്നു

36 ദിവസം നീണ്ട വിവാദങ്ങൾക്കും അടച്ചിടലിനുമൊടുവിലാണ്‌ തലശ്ശേരി മിനി വ്യവസായ പാർക്കിലെ ഫർണിച്ചർ നിർമ്മാണ യൂണിറ്റ് വീണ്ടും തുറന്നത്. രാവിലെ പത്തരയോടെ തലശ്ശേരി നഗരസഭാ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സംരംഭക ദമ്പതികളായ ശ്രീദിവ്യക്കും രാജ് കബീറിനും താക്കോൽ കൈമാറിയത്. ജില്ലാ പഞ്ചായത്ത്‌ അംഗം ഇ വിജയൻ അടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. നീതി ലഭ്യമായതിൽ സന്തോഷമുണ്ടന്നും ഇനി ഒരു സംരംഭകനും ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നും രാജ് കബീർ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഇരുവരെയും കാണാതാകുന്നത്. തലശേരി നഗരസഭയ്‌ക്കെതിരെ കത്തെഴുതി വച്ചശേഷമായിരുന്നു തിരോധാനം. സ്ഥലം കയ്യേറി എന്നാരോപിച്ച് നഗരസഭ ഇവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്. ഇതിനെതിരെ ഇരുവരും കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്‌തെങ്കിലും നഗരസഭ ഇവർക്കെതിരെയുള്ള നിലപാടിലുറച്ച് നിൽക്കുകയും എന്ത് കാരണം കാട്ടിയും സ്ഥാപനം പൂട്ടിക്കുമെന്നും പറഞ്ഞു. ഇതോടെ മാനസിക സമ്മർദത്തിലായ ദമ്പതികൾ കത്തെഴുതി വച്ച ശേഷം നാടുവിടുകയായിരുന്നു.

നഗര സഭയുടെ ഭാഗത്ത് നിന്നും ഇനി പ്രതികാര നടപടികൾ ഉണ്ടാവില്ലന്ന് വ്യവസായ മന്ത്രി പി രാജീവും സിപിഎം ജില്ലാ നേതൃത്വവും ഉറപ്പ് നൽകിയതോടെയാണ്‌ വ്യവസായ സംരംഭം തുറന്ന് പ്രവർത്തിപ്പിക്കാൻ ദമ്പതികൾ തീരുമാനിച്ചത്.

TAGS :

Next Story