താമരശ്ശേരി ഫ്രഷ്കട്ട് സമരം; ഒരാൾ കൂടി അറസ്റ്റിൽ
ഫ്രഷ് കട്ടിൻ്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി പുവ്വോട്ടിൽ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്ക്വാഡും, പൊലീസും ചേർന്നാണ് കൂടത്തായിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫ്രഷ് കട്ടിൻ്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്.
351 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ 22 പേരാണ് നിലവിൽ അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരമാണ് റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. ക്രൈം സ്ക്വാഡും പൊലീസും ചേർന്നാണ് പിടികൂടിയത്. കേസിൽ നിരവധിപേർ ഒളിവിലാണ്.
താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പ്ലാൻ്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറൽ എസ്. പിക്ക് നിർദേശം നൽകി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാൻ്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം.
Adjust Story Font
16

