Quantcast

പ്രതിലോമ ശക്തികൾക്കെതിരെ പ്രതിരോധമുയർത്തണം: താമരശേരി രൂപത

പി സി ജോർജിനെയും പാലാ ബിഷപ്പിനെയും ന്യായീകരിച്ചായിരുന്നു സമ്മേളനത്തിലെ പ്രസംഗങ്ങൾ.

MediaOne Logo

Web Desk

  • Updated:

    2022-05-29 01:51:42.0

Published:

29 May 2022 7:10 AM IST

പ്രതിലോമ ശക്തികൾക്കെതിരെ പ്രതിരോധമുയർത്തണം: താമരശേരി രൂപത
X

കോഴിക്കോട്: പ്രതിലോമ ശക്തികൾക്കെതിരെ പ്രതിരോധമുയർത്തണമെന്ന് താമരശേരി രൂപതയുടെ വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ ആഹ്വാനം. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു വിശ്വാസ സംരക്ഷണ റാലിയും സമ്മേളനവും. പോപ്പുലർ ഫ്രണ്ട് റാലിയിലുയർന്ന മുദ്രാവാക്യവും പി സി ജോർജിന്‍റെ അറസ്റ്റും പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയുമെല്ലാം പരാമർശിച്ചായിരുന്നു സമ്മേളനം.

ക്രൈസ്തവ സമുദായത്തിന്‍റെ വിശ്വാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിയണമെന്ന് ഉദ്ഘാടനം ചെയ്ത താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പി സി ജോർജിനെയും പാലാ ബിഷപ്പിനെയും ന്യായീകരിച്ചായിരുന്നു സമ്മേളനത്തിലെ പ്രസംഗങ്ങൾ.

സമുദായത്തെ സംരക്ഷിക്കുന്നവര്‍ക്ക് ആയിരിരിക്കും ഇനി വോട്ടെന്ന് സമ്മേളനത്തിൽ അധ്യക്ഷനായ എഒസിസി ജനറല്‍ സെക്രട്ടറി ഡോ ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. ആയിരക്കണക്കിന് വിശ്വാസികളാണ് റാലിയിൽ പങ്കെടുത്തത്.

TAGS :

Next Story