Quantcast

'താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിക്കണം'; ആവശ്യവുമായി സമരസമിതി നേതാക്കള്‍ പാണക്കാട്ട്

നടപടിയായില്ലെങ്കില്‍ തിരുവമ്പാടിയിലും കൊടുവള്ളിയിലും സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന സമരസമിതിയുടെ മുന്നറിയിപ്പ് പരിഗണിക്കാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പ് നല്‍കിയെന്നും സമരസമിതി നേതാക്കള്‍ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 March 2026 5:47 PM IST

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിക്കണം; ആവശ്യവുമായി സമരസമിതി നേതാക്കള്‍ പാണക്കാട്ട്
X

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കട്ടിപ്പാറ പഞ്ചായത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതി നേതാക്കള്‍ പാണക്കാട് സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കണ്ടു. നടപടിയായില്ലെങ്കില്‍ തിരുവമ്പാടിയിലും കൊടുവള്ളിയിലും സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന സമരസമിതിയുടെ മുന്നറിയിപ്പ് പരിഗണിക്കാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പ് നല്‍കിയെന്നും സമരസമിതി നേതാക്കള്‍ മീഡിയവണിനോട് പറഞ്ഞു.

ആറ് വര്‍ഷത്തോളമായി ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം നേരത്തെയും തങ്ങളെയും ബന്ധപ്പെട്ടവരെയുമെല്ലാം അറിയിച്ചിരുന്നു. അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാലായിരത്തോളം വരുന്ന ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാനോ സമരസമിതിയുടെ സ്വതന്ത്രനെ നിര്‍ത്തണമോയെന്ന അഭിപ്രായത്തിലാണുള്ളത്. ഈ പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ നോമ്പുകാലത്തടക്കം കടുത്ത ദുര്‍ഗന്ധമാണ് അവിടെ നിന്ന് വരുന്നത്. സമരസമിതി ട്രഷറര്‍ മുജീബ് പറഞ്ഞു.

നിലവില്‍ കട്ടിപ്പാറയുടെ ഭരണം യുഡിഎഫിന്റെ കയ്യിലാണുള്ളത്. അതുകൊണ്ടാണ് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്ന് പറയാന്‍ തങ്ങളെ കാണാനെത്തിയത്. ജില്ലാ നേതാക്കളുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story