Quantcast

ലോഡ്ജിൽ നിന്ന് മോചിപ്പിച്ച 16കാരിയെ ബാലിക മന്ദിരത്തിലേക്ക് മാറ്റി

ഇന്നലെ ഉച്ചയോടെയാണ് ലോഡ്ജിൽ തടവിൽ പാർപ്പിച്ച പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    6 Nov 2022 2:30 AM GMT

ലോഡ്ജിൽ നിന്ന് മോചിപ്പിച്ച 16കാരിയെ ബാലിക മന്ദിരത്തിലേക്ക് മാറ്റി
X

കോഴിക്കോട്: ലോഡ്ജിൽ നിന്ന് മോചിപ്പിച്ച 16 വയസുകാരിയെ ബാലിക മന്ദിരത്തിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് ലോഡ്ജിൽ തടവിൽ പാർപ്പിച്ച പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചത്.

കോഴിക്കോട് ഡിസിപിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തടവിലാക്കിയ മലപ്പുറം മമ്പുറം സ്വദേശി ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ സഹായം നൽകാമെന്ന് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിക്കുകയായിരുന്നു.

TAGS :

Next Story