Quantcast

മലപ്പുറം കോട്ടക്കലിൽ പീഡനത്തിനിരയായ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു

ഈ മാസം 20ന് വീട്ടിലെ മുറിയിൽ വെച്ച് പ്ലസ് ടു വിദ്യാർഥിനി പരസഹായമില്ലാതെ പ്രസവമെടുക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-27 12:26:33.0

Published:

27 Oct 2021 11:39 AM GMT

മലപ്പുറം കോട്ടക്കലിൽ പീഡനത്തിനിരയായ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു
X

അയൽവാസി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17 കാരി യൂട്യൂബ് നോക്കി പ്രസവിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20ന് വീട്ടിലെ മുറിയിൽ വെച്ച് പ്ലസ് ടു വിദ്യാർഥിനി പരസഹായമില്ലാതെ പ്രസവമെടുക്കുകയായിരുന്നു. വീട്ടുകാരറിയാതെ പ്രസവിച്ച കുട്ടിയെ മൂന്നുദിവസത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21കാരനായ അയൽവാസി അറസ്റ്റിലായിട്ടുണ്ട്.

ഗർഭിണിയായിരിക്കേ കുട്ടി രണ്ടു വട്ടം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഗർഭിണിയാണെന്ന വിവരം അറിയിക്കാതെ മാതാവിനെയും കൂട്ടിയാണ് ആശുപത്രിയിൽ പോയത്. കുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ മാത്രമാണുള്ളത്. മാതാവിന് കാഴ്ച പരിമിതിയുണ്ട്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. കഴിഞ്ഞ എട്ടുമാസമായി ഗർഭിണിയാണെന്ന വിവരം പെൺകുട്ടി മറച്ചുവെക്കുകയായിരുന്നു. ഓൺലൈൻ ക്ലാസായതിനാൽ പെൺകുട്ടിക്ക് മുറിക്കകത്ത് തന്നെ കഴിയാറായിരുന്നു പതിവ്. യൂട്യൂബ് നോക്കിയാണ് പൊക്കിൾകൊടി മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കിയതെന്ന് പെൺകുട്ടി സി.ഡബ്ല്യൂ.സിക്ക് മൊഴിനൽകി. കുട്ടിയുടെ വീട്ടിലെ സാഹചര്യം പ്രതി ദുരുപയോഗം ചെയ്യുകയായിരുന്നു. 26ാം തിയതിയാണ് കേസിൽ കുറ്റപത്രം തയാറാക്കിയത്.

TAGS :

Next Story