Quantcast

ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ 18 കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഒറ്റപ്പാലം സ്വദേശിനി ഷംസത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷംസത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    17 Jan 2023 7:05 PM IST

Silvassa crime,Police arrest
X

പാലക്കാട്: ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ 18 കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലം സ്വദേശിനി ഷംസത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷംസത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷംസത്തിന്റെ കൈക്കാണ് വെട്ടേറ്റത്.

പ്രതി പാറക്കൽ ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസത്തിന്റെ ബന്ധുവാണ് ഫിറോസ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് ഫിറോസ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആഷിഖിന്റെ കൊലപാതക വിവരം പുറത്തറിഞ്ഞത്. 2015ലെ ഒരു മൊബൈൽ ഫോൺ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആഷിഖിനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്. 2021 ഡിസംബറിൽ വാക്കുതർക്കത്തിനിടെ ആഷിഖിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പാലപ്പുറം അഴീക്കലപ്പറമ്പിൽ മുളഞ്ഞൂർ തോടിനോട്് ചേർന്ന ആളൊഴിഞ്ഞ വളപ്പിനുള്ളിൽ കുഴിച്ചുമൂടിയെന്നും ഫിറോസ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

TAGS :

Next Story