യുവതിയുടെ വിവാഹം മുടക്കിയ കേസിൽ പ്രതി അറസ്റ്റിൽ
അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹം മുടക്കുകയും എട്ട് ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്ത കേസിൽ അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വരൻ്റെ വീട്ടുകാരെ സമീപിച്ച് പ്രതി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹിൽ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നു.
നിക്കാഹ് മുടങ്ങിയതിൽ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
Next Story
Adjust Story Font
16

