Quantcast

ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവ്

കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വില്ലേജിൽ മുക്കട സ്വദേശി പുരുഷോത്തമൻ ആണ് ശിക്ഷിക്കപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    13 Dec 2022 5:30 PM IST

ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവ്
X

കാഞ്ഞങ്ങാട്: ആറു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വില്ലേജിൽ മുക്കട സ്വദേശി പുരുഷോത്തമൻ ആണ് ശിക്ഷിക്കപ്പെട്ടത്. ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ജസ്റ്റിസ് സി.സുരേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമം 376 എ.ബി പ്രകാരവും, പോക്‌സോ ആക്റ്റിലെ 6 ആർ/ഡബ്ല്യു 5(എം) പ്രകാരവുമാണ് ശിക്ഷ. 2019 സെപ്തംബറിൽ ഒരു അവധി ദിവസം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീടിന് സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ പുരുഷോത്തമൻ കുട്ടിയെ ബലമായി പിടിച്ച് വലിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി മുറിയിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരായക്കിയെന്നാണ് കേസ്.

TAGS :

Next Story