Quantcast

എൻ.ഐ.എ റെയ്ഡിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത മുബാറകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ആളാണ് മുബാറക് എന്ന വാദമാണ് എൻ.ഐ.എ മുന്നോട്ടുവെയ്ക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-30 06:54:59.0

Published:

30 Dec 2022 12:21 PM IST

എൻ.ഐ.എ റെയ്ഡിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത മുബാറകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
X

എറണാകുളം: ഇന്നലെ നടന്ന എൻ.ഐ.എ റെയ്ഡിൽ കസ്റ്റഡിയിലെടുത്ത മുബാറകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് നിന്നാണ് മുബാറകിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് സംസ്ഥാന വ്യാപകമായി മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.

പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ആളാണ് മുബാറക് എന്ന വാദമാണ് എൻ.ഐ.എ മുന്നോട്ടുവെയ്ക്കുന്നത്. അതിനാൽ തന്നെ ഇയാളുടെ പക്കൽ ആയുധങ്ങളടക്കം ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് എൻ.ഐ.എ സംഘത്തിന്റെ വാദം. 50 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടന്നെങ്കിലും മുബാറകിന്റെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.




TAGS :

Next Story