മോഫിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-26 03:55:35.0

Published:

26 Nov 2021 3:55 AM GMT

മോഫിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

മോഫിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികൾക്ക് വേണ്ടി പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്നാണ് പരിഗണിക്കുന്നത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. അതേസമയം, ഭർതൃവീട്ടിൽ മോഫിയ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.

അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിപ്പിച്ചിരുന്നു. പലതവണ സുഹൈൽ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. സത്രീധനമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മോഫിയ പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.

The bail plea of ​​the accused in the Mofia case will be considered today

TAGS :

Next Story