കടവല്ലൂര്‍ അന്യോന്യത്തിന് തുടക്കം

ചരിത്ര പ്രസിദ്ധമായ കടവല്ലൂര്‍ അനോന്യത്തിന് തുടക്കമായി. നവംബര്‍ 15 മുതല്‍ നവംബര്‍ 25 വരെയാണ് ഈ വര്‍ഷത്തെ അന്യോന്യം നടക്കുന്നത്. സ്വരങ്ങളുടെ ആരോഹണാവരോഹണ ക്രമത്തില്‍ പിഴവുവരാതെ ഉച്ചരിക്കുന്നതിലുളള വൈദഗദ്ധ്യം വളര്‍ത്തുന്ന വേദോപാസനയാണ് അനോന്യം. ഇടക്കാലത്ത് മുടങ്ങിപോയ അനോന്യം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും ആരംഭിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍, പ്രകൃതി, ജീവനം, വൈദിക ചിന്തകള്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ദേശിയ സെമിനാറിന്റെ വിഷയങ്ങള്‍.
Summary : Kadavallur Anyonyam begins
Next Story
Adjust Story Font
16

