Quantcast

ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ കുത്തിക്കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-13 13:13:29.0

Published:

13 Feb 2023 6:38 PM IST

biker, lorry, biker, biker died, breaking news malayalam
X

തൃശ്ശൂര്‍: ലോറിൽ കൊണ്ട് പോയ കമ്പികൾ കുത്തിക്കയറി യുവാവ് മരിച്ചു. തൃശൂർ ചെമ്പൂത്രയിലാണ് കമ്പി കയറ്റിയ ലോറിയിൽ ബൈക്കിടിച്ച് അപകടമുണ്ടായത്. പുതുക്കോട് മണപ്പാടം സ്വദേശി ശ്രദേഷ് ( 21 ) ആണ് മരിച്ചത്. കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് ബൈക്ക് യാത്രക്കാരൻ ലോറിക്ക് പുറകിൽ ഇടിച്ച് കയറിയത്. ലോറിയിൽ അപകട മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

developing story...

TAGS :

Next Story