Quantcast

ബിജെപി സ്ഥാനാർഥിയുടെ പേരും ചിഹ്നവും കുപ്പിവെള്ളത്തിൽ; വിതരണം നിർത്തിച്ച് റിട്ടേണിങ് ഓഫീസർ

വർക്കല മണ്ഡലം സ്ഥാനാർഥി സ്മിത സുന്ദരേശന്റെ പേര് വെച്ചായിരുന്നു വിതരണം

MediaOne Logo

Web Desk

  • Published:

    29 March 2026 8:10 PM IST

ബിജെപി സ്ഥാനാർഥിയുടെ പേരും ചിഹ്നവും കുപ്പിവെള്ളത്തിൽ; വിതരണം നിർത്തിച്ച് റിട്ടേണിങ് ഓഫീസർ
X

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയുടെ പേരും ചിഹ്നവും കുപ്പി വെള്ളത്തിൽ അച്ചടിച്ച് വിതരണം ചെയ്തു. റിട്ടേണിങ് ഓഫീസർ ഇടപെട്ട് വിതരണം നിർത്തിവെച്ചു. വർക്കല മണ്ഡലം സ്ഥാനാർഥി സ്മിത സുന്ദരേശന്റെ പേര് വെച്ചായിരുന്നു വിതരണം. പാപനാശം കടപ്പുറത്ത് നടന്ന ​ഗാനമേളക്കിടെയായിരുന്നു സംഭവം.

പ്രഥമ ദൃഷ്ടിയാൽ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റിട്ടേണിങ് ഓഫീസർ ഇടപെട്ട് ഫ്ലയിങ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ച് വിതരണം തടഞ്ഞത്. കുപ്പിവെള്ളം ഫ്ലയിങ് സ്ക്വാഡ് കസ്റ്റ‍ഡിയിലെടുത്തു.

TAGS :

Next Story