Quantcast

'കോർപറേറ്റ് മുതലാളിയായ സാബുവിന് ബിജെപി തന്നെയാണ് എന്തുകൊണ്ടും ചേരുന്നത്': മുഹമ്മദ് ഷിയാസ്

കേരള രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങൾ ആയിരുന്നു സാബു ജേക്കബിന്റെ സ്വപ്നമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Jan 2026 7:40 PM IST

കോർപറേറ്റ് മുതലാളിയായ സാബുവിന് ബിജെപി തന്നെയാണ് എന്തുകൊണ്ടും ചേരുന്നത്: മുഹമ്മദ് ഷിയാസ്
X

തിരുവനന്തപുരം: കോർപറേറ്റ് മുതലാളിയായ സാബുവിന് ബിജെപി തന്നെയാണ് എന്തുകൊണ്ടും ചേരുന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കേരളത്തിലെ രണ്ട് മുന്നണികളും ഒന്നിനും കൊള്ളാത്തവർ എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് വരെ സാബു ജേക്കബ് പറഞ്ഞിരുന്നത്. കുന്നത്തുനാട്ടിലെ മതനിരപേക്ഷരത ജനങ്ങളുടെ വോട്ട് വാങ്ങിയിട്ട് അവരെ പിന്നിൽ നിന്നും കുത്തുകയാണ് ട്വൻ്റി-20 ചെയ്തതെന്നും ഷിയാസ്.

ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കും എന്നായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പറഞ്ഞത്. വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നത്. ഉണ്ടായിരുന്ന ഭക്ഷ്യസുരക്ഷ മാർക്കറ്റ് അടച്ചുപൂട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകൾ ട്വൻ്റി-20 ജയിച്ചു. അതിൽ രണ്ടെണ്ണം ഇത്തവണ കോൺഗ്രസ്‌ തിരിച്ചുപിടിച്ചു. കുന്നത്തുനാട്ടിലെ ജനങ്ങൾ തിരിച്ചടി നൽകും. പഞ്ചായത്തുകളിൽ ജയിച്ച അംഗങ്ങൾ ബിജെപിക്കൊപ്പം പോകില്ല. തങ്ങൾ പലരുമായും ചർച്ച നടത്തുന്നുണ്ട്. ബിജെപിക്കൊപ്പം ചേരില്ലെന്ന് അവരൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. തുടക്കംമുതൽ സാബു ജേക്കബിന് എല്ലാ സംരക്ഷണവും നൽകിയത് സിപിഎം ആണ്. ട്വൻ്റി-20 വന്നത് കൊണ്ട് ഒരു വോട്ടു പോലും എൻഡിഎയ്ക്ക് കൂടില്ല. വരും ദിവസങ്ങളിൽ ട്വൻ്റി-20 അംഗങ്ങൾ കോൺഗ്രസിൽ ചേരും.

20-20യെ ഒപ്പം കൂട്ടാൻ ശ്രമം നടത്തിയൊന്ന് അറിയില്ല. കെപിസിസി പ്രസിഡന്റ്‌ സാബു ജേക്കബിനെ കണ്ടിട്ടില്ല. അവർക്കെതിരെ മത്സരിക്കാൻ തന്നെയായിരുന്നു തീരുമാനം. ട്വന്റി-20 നനഞ്ഞ പടക്കമാണ്. വടവ്കോട്, പുത്തൻകുരിശ് പഞ്ചായത്തുകളിൽ ട്വൻ്റി-20 അംഗങ്ങളാണ് കോൺഗ്രസിന് പിന്തുണ നൽകിയത്. അത് അങ്ങനെ തന്നെ തുടരുമെന്നും ഷിയാസ്.

കോൺഗ്രസിനെ തോൽപ്പിക്കുക എന്നുള്ളതായിരുന്നു ട്വന്റി -20 യുടെ ആദ്യ നയമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങൾ ആയിരുന്നു സാബു ജേക്കബിന്റെ സ്വപ്നം. ജനങ്ങളെ കിറ്റ് കൊടുത്തു സ്വാധീനിക്കുന്ന തന്ത്രമാണ് അദ്ദേഹം ആവിഷ്കരിച്ചത്. കോൺഗ്രസ് പാർട്ടിയിലേക്ക് പ്രവർത്തകർ തിരിച്ചു വരും. ഗത്യന്തരമില്ലാതെ ഓട്ടം തുടരുകയാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഉദ്ദേശം നടന്നില്ല. പ്രാബലമായ രണ്ട് പഞ്ചായത്തുകൾ നഷ്ട്ടപ്പെട്ടു. രാഷ്ട്രീയം മാത്രമല്ല, കൂറുമാറ്റത്തിന്റെ ലക്ഷ്യം ബിസിനസ്‌ കൂടിയാണ്. ഇതുകൊണ്ടൊന്നും ഞങ്ങളെ പോറൽ പോലും ഏൽപ്പിക്കാൻ പറ്റില്ല. ബിജെപിയുടെ കാൽച്ചുവട്ടിൽ പോകാൻ സാബുവിന് പറ്റും, അണികൾക്ക് പറ്റില്ലെന്നും ബെന്നി ബെഹനാൻ

TAGS :

Next Story