Quantcast

അന്ധയായ വൃദ്ധ വോട്ടു ചെയ്യാനെത്തി; തിരുവനന്തപുരം പോത്തൻകോട് സിപിഎം -ബിജെപി സംഘർഷം

ഇരു വിഭാഗവും സംഘടിച്ചതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    7 Dec 2021 8:37 PM IST

അന്ധയായ വൃദ്ധ വോട്ടു ചെയ്യാനെത്തി; തിരുവനന്തപുരം പോത്തൻകോട്  സിപിഎം -ബിജെപി സംഘർഷം
X

തിരുവനന്തപുരം പോത്തൻകോട് അയിരൂപ്പാറയിൽ സിപിഎം- ബിജെപി സംഘർഷം. അന്ധയായ വൃദ്ധ വോട്ടു ചെയ്യാനെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. പോളിംഗിന് ശേഷമാണ് ഇരു വിഭാഗം ഏറ്റുമുട്ടിയത്. ഇരു വിഭാഗവും സംഘടിച്ചതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്.

ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ മൂന്നും പഞ്ചായത്തുകളിലെ 20 വാർഡുകളിലും വോട്ടെടുപ്പ് പൂർത്തിയായി. 115 സ്ഥാനാർഥികളാണ് ആകെ ജനവിധി തേടിയത്. നാളെയാണ് വോട്ടെണ്ണൽ.

TAGS :

Next Story