Quantcast

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി

നാലുപേർ അത്ഭുതകരമായി രക്ഷപെട്ടു

MediaOne Logo

Web Desk

  • Updated:

    2024-08-07 08:17:10.0

Published:

7 Aug 2024 1:46 PM IST

Muthalapozhi
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ ആൽബിയെയാണ് കാണാതായത്. മീൻ പിടിക്കാനായി കടലിലേക്ക് പോകുന്നതിനിടെ രാവിലെ ആറുമണി​യോടെയാണ് വള്ളം അപകടത്തിൽപ്പെട്ടത്. അഞ്ചുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നു. മറ്റു നാലുപേർ നീന്തിക്കയറി.

ശക്തമായ തിരമാലയിൽപ്പെട്ട് സെബാസ്റ്റ്യൻ കടൽ ചുഴിയിലേക്ക് വീഴുകയായിരുന്നു. തുമ്പ സ്വദേശിയാണ് സെബാസ്റ്റ്യൻ ആൽബി. പ്രദേശത്ത് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തുകയാണ്. പെരുമാതുറ സ്വദേശി സവാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.




TAGS :

Next Story