Quantcast

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനൽകി; ജീവനക്കാർക്കെതിരെ നടപടി

മൃതദേഹം മാറി നൽകിയത് ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-27 14:55:47.0

Published:

27 Jan 2022 2:23 PM GMT

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനൽകി; ജീവനക്കാർക്കെതിരെ നടപടി
X

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി. സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ചേറ്റുവ സ്വദേശി സഹദേവന്റെയും സെബാസ്റ്റ്യന്റെയും മൃതദേഹങ്ങളാണ് മാറി നൽകിയത്. മുഖം മറച്ച് ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയത് ആശയക്കുഴപ്പത്തിനിടയാക്കി. പരാതി നൽകിയതോടെ മെഡിക്കൽ കോളേജ് അധികൃതർ ഇടപെട്ട് മൃതദേഹം തിരികെ നൽകുകയായിരുന്നു.

ഇന്ന് രാവിലെയാണ് സെബാസ്റ്റ്യന്റെയും സഹദേവന്റെയും മൃതദേഹം ജീവനക്കാർ മാറി നൽകിയത്. രണ്ടു പേരുടെയും മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മൃതദേഹം മാറി നൽകിയത് ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധം ഉണ്ടായതോടെയാണ് ആശുപത്രി അധികൃതരും വിഷയത്തിൽ ഇടപെട്ടത്.

TAGS :

Next Story